വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായി വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ഹരിതാഷ്ടമി വിളംമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മുക്ത ഹരിത സൗഹൃദ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയത്.
വൈസ് ചെയർമാൻ പി.ടി. സുഭാഷ്,നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി,സിന്ധു സജീവൻ, എസ്. ഹരിദാസൻനായർ, രാജശേഖരൻ, അശോകൻ വെള്ളവേലി,രാഹുൽ, രേണുകരതീഷ് തുടങ്ങിയവർ സംബന്ധിച്ചു. വടക്കേനടയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടി ബി മൈതാനത്താണ് അവസാനിച്ചത്. നഗരസഭ ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമ്മ സേനാംഗങ്ങൾ, മഹാദേവ കോളേജിലെ വിദ്യാർഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.