വൈക്കം തലയോലപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണം:ഏഴ് പേർക്ക് കടിയേറ്റു,വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈക്കം: തലയോലപ്പറമ്പിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പേ വിഷബാധയെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി വളർത്തു നായകളെയും കടിച്ചു.ഉമ്മാംകുന്ന്, കോലത്താർ, തലയോലപറമ്പ് പള്ളി പരിസരത്താണ് ആക്രമണം നടന്നത്.ഏഴ് പേർക്കാണ് കടിയേറ്റത്.ഒരാൾക്ക്മുഖത്തും വയറിനും ബാക്കിയുള്ളവർക്ക് കൈയ്ക്കും കാലിനുമാണ് കടിയേറ്റത്.

Advertisements

ഉമ്മാoകുന്ന് സ്വദേശിനികളായ റോസക്കുട്ടി, ദിവ്യ കോലേഴത്ത്, കോലത്താർ സ്വദേശികളായ കുഴിതടത്തിൽ അജിൻ , ജോസഫ് കുമ്പളങ്ങി , വിശ്രുത മേപ്പാട്ടുകുന്നേൽ, തങ്കച്ചൻ പുത്തൻ പുരയിൽ, അനന്തു തയ്യിൽ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികൽ സയ്ക്കായി ചിലരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളെയും വളർത്തുനായ്ക്കളേയും കടിച്ചു ഭീതി പരത്തി പാഞ്ഞതെരുവ് നായ വാഹനമിടിച്ചു ചത്തു. നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയോലപറമ്പിൽ തെരുവ് നായ്ക്കൾക്ക് ഇന്ന് പ്രതിരോധ കുത്തിവയ്പ്പെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.