വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; 20 പേര്‍ക്ക് ഗുരുതര പരിക്ക്; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്; തിരക്കുണ്ടാക്കിയത് രണ്ട്‌പേര്‍ തമ്മിലുള്ള തര്‍ക്കം; പുതുവത്സര ദിനത്തില്‍ മഹാദുരന്തത്തിന് സാക്ഷിയായി രാജ്യം

ജമ്മു ആന്‍ഡ് കാശ്മീര്‍: പുതുവത്സരദിനത്തില്‍ മഹാദുരന്തത്തിന് സാക്ഷിയായി രാജ്യം. പ്രശസ്തമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 മരണം. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കമാണ് വലിയ പ്രശ്‌നത്തിലേക്കും തിരക്കിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു.ത്രികൂട മലനിരകളിലെ ശ്രീകോവിലിനു പുറത്ത് മൂന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് അനിയന്ത്രിതമായ തിക്കും തിരക്കും ഉണ്ടായത്. പുതുവര്‍ഷാരംഭം പ്രമാണിച്ച് ദര്‍ശനം നടത്താന്‍ എത്തിയ ഭക്തരുടെ വന്‍ തിരക്കാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Advertisements

ഉന്നത ഉദ്യോഗസ്ഥരും ദേവാലയ ബോര്‍ഡ് പ്രതിനിധികളും സ്ഥലത്തുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയലിനും മറ്റ് നിയമ നടപടികള്‍ക്കുമായി കത്ര ബേസ് ക്യാമ്പിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും മോദി പറഞ്ഞു.

Hot Topics

Related Articles