വൈത്തിരിയിലെ ഭക്ഷ്യവിഷബാധ; ഹോട്ടലിൽ പരിശോധന; കട ഒരാഴ്ചത്തേക്ക് അടപ്പിച്ചു

വൈത്തിരി (വയനാട്): വൈത്തിരിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് കുടുംബം ഭക്ഷണംകഴിച്ച വൈത്തിരിയിലെ ‘ബാംബു’ ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്.

Advertisements

ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്നും വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു. വൈത്തിരിയിലെ മറ്റു റസ്റ്റോറന്റുകളിലും പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ആരാധ്യ കോഴിക്കോട് സ്വകാര്യമെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Hot Topics

Related Articles