വാകത്താനം : നാലുന്നാക്കൽ ഇടത്തറ മേട്ടിൻപുറത്തു എം. വി. ഏബ്രഹാം (വലിയ മലയാളം സാർ – 95) നിര്യാതനായി. ഭൗതികശരീരം നാളെ ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം ഡിസംബർ 1 8 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടും. ഭാര്യ: പാത്താമുട്ടം മാളികക്കരോട്ട് കുടുംബാംഗം തങ്കമ്മ ഏബ്രഹാം (റിട്ട. അധ്യാപിക, സെന്റ് ഏലിയാസ് യു പി. സ്കൂൾ, നാലുന്നാക്കൽ). മക്കൾ: ഷീബ ജോയ്സ് (കാനഡ), ജോർജ്ജ് കുഞ്ഞ് ഏബ്രഹാം (റിട്ട. മാനേജർ, ബി. പി. സി. എൽ, കൊച്ചി), ഷിനു ഏബ്രഹാം (വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, തീരം കോർഡിനേറ്റർ). ജാമാതാക്കൾ: പരേതനായ ജോയ്സ് കുര്യൻ വയലാറ്റ്, സുജ ജോർജ്ജ് (റിട്ട. ഹയർസെക്കണ്ടറി അധ്യാപിക), മറിയാമ്മ സ്കറിയ (ഹെഡ്മിസ്ട്രസ്, സെന്റ് ഏലിയാസ് യു. പി. സ്കൂൾ നാലുന്നാക്കൽ). പരേതൻ നാലുന്നാക്കൽ സെന്റ് ആദായിസ് പള്ളിയുടെ മുൻ ട്രസ്റ്റിയും നാലുന്നാക്കൽ സെന്റ് ഏലിയാസ് യു. പി. സ്കൂൾ മുൻ മാനേജറും നാലുന്നാക്കൽ സെന്റ് ഏലിയാസ് യു. പി. സ്കൂളിലെ മുൻ അധ്യാപകനും ആണ്.