വാകത്താനത്ത് ബാലസൗഹൃദ അങ്കണവാടി ഉത്‌ഘാടനം ചെയ്തു

വാകത്താനം : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വാകത്താനം പഞ്ചായത്തിലെ ഒന്നാം വാർഡ് എഴുപതാം നമ്പർ അങ്കണവാടിയുടെ ഉത്‌ഘാടനം നടന്നു. ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സാണ്ടർ പ്രാക്കുഴി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗം ശ്രീജ സഹദേവൻ അദ്ധ്യക്ഷയായി.

Advertisements

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സബിത ചെറിയാനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാത്യു പോൾ ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ജോബി വർഗ്ഗീസ് പഞ്ചായത്ത്‌ അംഗങ്ങളായ ഗീത രാധാകൃഷ്ണൻ, കുര്യച്ചൻ പാറത്തോട്ട്, എജി പാറപ്പാട്ട്, ഐ സി ഡി എസ് സൂപ്പർ വൈസർ ദിവ്യ ആൻഡ്രുസ്, സൈക്കോ സോഷ്യൽ കൗൺസിലർ സാറ ജോൺ
അങ്കണവാടി അദ്ധ്യാപിക ശ്രീകല സി. എസ് ഹെൽപ്പർ ഏലിയാമ്മ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles