യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ലിപ്പ് വിതരണം ചെയ്തത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു : കോട്ടയം വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം: തമ്മിലടിച്ചത് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ : രംഗം ശാന്തമാക്കിയത് പോലീസ് ഇടപെട്ട്

കോട്ടയം : വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ സ്ലിപ്പ് വിതരണം ചെയ്തതിനെ ചൊല്ലി സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് എത്തി രണ്ട് വിഭാഗത്തെയും പിരിച്ച് വിട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇന്ന് ബാങ്ക് തിരഞെടുപ്പ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പിന്റെ സ്ലിപ്പ് വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുകയായിരുന്നു. ഇതിന് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

Advertisements

കൂടുതൽ സംഘർഷത്തിലേക്ക് മാറുന്നതിനിടെ പോലീസ് എത്തി പ്രവർത്തകരെ നിയന്ത്രിച്ചു. നേരത്തെ തന്നെ വക താരം ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഇതാണ് ഇത്തരത്തിൽ പൊതുസ്ഥലത്ത് സംഘർഷത്തിലേക്ക് ഇടയാക്കിയത് എന്നാണ് സൂചന.

Hot Topics

Related Articles