വാകത്താനം പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു

പുതുപ്പള്ളി :
വാകത്താനം ഗ്രാമ പഞ്ചായത്ത് 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിലും വിദ്യാർത്ഥികൾക്ക് മേശയും കസേരയും ഉൾപ്പെടുന്ന പഠനോപകരണങ്ങളും വിതരണം ചെയ്തു.വാകത്താനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അരുണിമ പ്രദീപ് ,ജോബി വർഗ്ഗീസ് , പഞ്ചായത്ത് സെക്രട്ടറി അനിൽ, അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി, അക്കൗണ്ടന്റ് രഞ്ജിത്ത് പഞ്ചായത്ത്‌ അംഗങ്ങളായ എലിസബത്ത് മാത്യു , ഗിരിജ പ്രകാശ്ചന്ദ്രൻ, ശ്രീജ സഹദേവൻ, ഷിജി സോണി, സുനിത ജോമോൻ, ജെസ്സിമോൾ മനോജ്‌, ഷൈനി അനിൽ, പട്ടികജാതി/പട്ടിക പ്രേമോട്ടർമാരായ സതി, മോബിൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles