കോട്ടയം : വാകത്താനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെഭാഗമായുള്ള “വഴിയിടം” വിശ്രമ കേന്ദ്രംത്തിന്റെ ശിലാസ്ഥാപനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. രാജു നിർവ്വഹിച്ചു.
കോഫി ഷോപ്പ്, വിശ്രമകേന്ദ്രം, ശുചിമുറി എന്നിവക്കൊപ്പം മുലയൂട്ടൽ മുറി, ഡ്രസിങ് മുറി, സാനിറ്ററിനാപ്കിൻ വെന്റിങ് കിയോസ്ക് തുടങ്ങിയ സൗകര്യങ്ങളും ഈ കേന്ദ്രത്തിലുണ്ടാവും.
പരിപാലന ചുമതല തദ്ദേശസ്ഥാപനമായുള്ള കരാറിന്റ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളാണ് നിർവഹിക്കുക.
ഇരുപതിയെട്ടു ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി പഞ്ചായത്ത് ചിലവാക്കുക.
വാകത്താനം പഞ്ചായത്തിൽകൂടി കടന്നുപോകുന്ന പ്രധാനപാതയെന്നനിലയിൽ പെരുംത്തുരുത്തി – ഏറ്റുമാനൂർ ബൈപാസിലെ ഉണ്ണമാറ്റത്താണ് “വഴിയിടം വിശ്രമ കേന്ദ്രം നിർമ്മിക്കുവാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സബിത ചെറിയാൻ, ബീനാ കുന്നത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോബി വർഗീസ്, അരുണിമ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ സഹദേവൻ, മജു. പി. കെ, ഗീത രാധാകൃഷ്ണൻ, ഷിജി സോണി, ഗിരിജ പ്രകാശ് ചന്ദ്രൻ, കുര്യൻ വർഗീസ്, സുനിത ടി.എസ്, രമേശ് നടരാജൻ, കോരസൺ സഖറിയാ, എജി പാറപ്പാട്ട്, ഷൈനി അനിൽ. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രസന്ന കുമാരി, അസിസ്റ്റന്റ് എഞ്ചിനീയർ ഗേളി തുടങ്ങിയവർ പങ്കെടുത്തു.