വഖഫ് ബോർഡിന്റെ കൈവശമുള്ള അത്രയും ഭൂമി സനാതന ബോർഡിനും നല്‍കണം; ഹിന്ദുക്കള്‍ക്കായി സനാതന ബോർഡ് സ്ഥാപിക്കണമെന്ന് ദേവകീ നന്ദൻ താക്കൂർ

ന്യൂഡൽഹി: ഹിന്ദുക്കള്‍ക്കായി വഖഫ് ബോർഡിന്റെ മാതൃകയില്‍ സനാതന ബോർഡ് സ്ഥാപിക്കണമെന്ന് കഥാകൃത്ത് ദേവകീ നന്ദൻ താക്കൂർ. ജബല്‍പൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. വഖഫ് ബോർഡ് ഉണ്ടെങ്കില്‍ സനാതൻ ബോർഡും ഉണ്ടാകണം. വഖഫ് ബോർഡിന്റെ കൈവശമുള്ള അത്രയും ഭൂമി സനാതന ബോർഡിനും നല്‍കേണ്ടതുണ്ട്.

Advertisements

രാജ്യത്തെ പാർലമെന്റ് നില്‍ക്കുന്ന ഭൂമിയിലും വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്, എന്നാല്‍ ഇത് തുടർന്നാല്‍ വഖഫ് ബോർഡ് രാജ്യം മുഴുവൻ അവകാശവാദം ഉന്നയിക്കുന്ന ഒരു ദിവസം വരും. സനാതന ബോർഡ് വിഷയം മനസ്സില്‍ വെച്ചുകൊണ്ടാകണം ഇനി രാഷ്‌ട്രീയ പാർട്ടികള്‍ക്ക് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി ലഡ്ഡുവില്‍ മായം ചേർന്നെന്ന വിവാദത്തിന് പിന്നാലെ സനാതന ധർമ രക്ഷാ ബോർഡ് രൂപീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.