ഇത്തവണ മുഹാഷിനൊപ്പം ധ്യാനും ലുക്മാനും; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം മുഹാഷിൻ സംവിധാനം ചെയ്യുന്ന ‘വള സ്റ്റോറി ഓഫ് ബാംഗിൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഹർഷദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫെയർബേ ഫിലിംസ് നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

Advertisements

ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ചിത്രത്തിൽ അഫ്‌നാസ് വിയാണ് കാമറ ചലിപ്പിക്കുക. സെപ്റ്റംബറിൽ ചിത്രം തിയേറ്ററിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഉണ്ട, മമ്മൂട്ടി-പാർവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീന പിടി സംവിധാനം ചെയ്ത പുഴു, മുഹാസിന്റെ തന്നെ ആദ്യ ചിത്രമായ ബേസിൽ നായകനായ കഠിന കഠോരമീ അണ്ഡകഠാഹം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഹർഷാണ് വളയുടെ തിരക്കഥ എന്നുള്ളത് പ്രതീക്ഷ ഉയർത്തുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലുക്മാനും ധ്യാനുമല്ലാതെ വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ശീതൾ ജോസഫ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. കോമഡിയിലൂടെ കഥപറയുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും വള എന്നാണ് സോഷ്യൽ മീഡി സിനിമാപ്രേമികൾ പോസ്റ്ററിലൂടെ വിലിയിരുത്തുന്നത്.l

Hot Topics

Related Articles