കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു; വളളിയങ്കാവ് ദേവീക്ഷേത്രത്തിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു മന്ത്രി ആദ്യമായി വള്ളിയങ്കാവ് ക്ഷേത്രം സന്ദര്‍ശിക്കുകയും നാട്ടുകാര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്ത ചടങ്ങില്‍ നാട്ടുകാര്‍ക്ക് കൊടുത്ത ഉറപ്പാണ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. മലയോര മേഖലയിലെ അതിപുരാതനമായ വള്ളിയങ്കാവ് ദേവീ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം കമ്മീഷണര്‍ എം ജി രാജമാണ്യം ഐ എ എസ് ക്ഷേത്രത്തിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ മന്ത്രിതല യോഗത്തിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എത്തിയതെന്നും ക്ഷേത്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ അടിസ്ഥാന പ്രശ്‌നളായ പാര്‍ക്കിംഗ്, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം, താമസ സൗകര്യം, വഴിപാടുകള്‍ നടത്താനുള്ള സൗകര്യം, കുടിവെള്ളം അടക്കം നിരവധി കാര്യങ്ങളാണ് നാട്ടുകാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. ദേവസ്വം വകുപ്പിന്റെ കൂടി മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ എംപിയായി വിജയിച്ചതോടെ മന്ത്രി സ്ഥാനം രാജി വെയ്ക്കുകയും പകരം ഒആര്‍ കേളു മന്ത്രിയായെങ്കിലും ദേവസ്വം വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ദേവസ്വം വകുപ്പ് മാറ്റി നല്‍കുകയും ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെറ്റി ബിനു, വാർഡംഗം എം ജി സുരേഷ്, ആർ ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലാണ് നടപടികൾക്ക് സഹായകരമായത്. ക്ഷേത്രത്തിന്റെ വികസന പദ്ധതികളെ കുറിച്ചുള്ള മന്ത്രിതല യോഗത്തിന്റെ തുടർനടപടികളുടെ ഭാഗമായി ബഹുമാനപ്പെട്ട ദേവസ്വം കമ്മീഷണർ ശ്രീ.എം. ജി രാജമാണിക്യം ഐ.എ.എസ് ക്ഷേത്രം സന്ദർശിക്കുകയും പ്രാരംഭ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Hot Topics

Related Articles