കൊച്ചി : വാല്‍പ്പാറ കൊലപാതകത്തില്‍ പ്രതി പ്രതിസഫര്‍ ഷാക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 2,50000 രൂപ പിഴയും വിധിച്ചു.പതിനേഴു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോസ്കോ കോടതിയുടേതാണ് വിധി. പോക്സോ, കൊലപാതകം എന്നീ വകുപ്പുകള്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പെണ്‍കുട്ടിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും അനുഭവിക്കണം. അഞ്ച് വര്‍ഷത്തെ ശിക്ഷക്ക് ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.
2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതി സഫര്‍ഷാ എറണാകുളത്തെ സ്കൂളില്‍ നിന്നും വാല്‍പ്പാറയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കാറില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാല്‍പ്പാറയിലെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. പീന്നിടാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്. വിധിയില്‍ സംതൃപിതിയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.