അരുണ്‍ വിജയ് നായകനായി വന്ന ചിത്രമാണ് വണങ്കാൻ. സംവിധാനം നിര്‍വഹിച്ചത് ബാല ആയിരുന്നു. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ബാലയുടെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ടെന്റ്കോട്ടയിലൂടെ ഫെബ്രുവരി 21നാണ് ചിത്രം ഒടിടിയില്‍ എത്തുക.
തമിഴകത്തിന്റെ സൂര്യ നായകനായി പ്രഖ്യാപിച്ച ചിത്രമാണ് വണങ്കാൻ. സംവിധാനം നിര്‍വഹിക്കുന്നത് ബാലയും ആയിരുന്നു. എന്നാല്‍ സൂര്യ പിന്നീട് പിൻമാറി. ഒടുവില്‍ അരുണ്‍ വിജയ്‍ നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ തകരുന്നതാണ് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാലയാണ് വെളിപ്പെടുത്തിയിരുന്നത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്.
‘വണങ്കാൻ’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു. ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.
അരുണ്‍ വിജയ്‍യുടെ നായികയായി ചിത്രത്തില്‍ ഒടുവില്‍ എത്തിയത് റിദ്ധയാണ്. അരുണ്‍ വിജയ് നായകനായി വന്ന ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ. കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും ഉണ്ടായിരുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.