രണ്ട് കോച്ചുകളുടെ ജനല്‍ ചില്ലുകള്‍ തകർന്നു; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ഷിംല: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഹിമാചല്‍ പ്രദേശിലെ ഉനയിലാണ് സംഭവം. അംബ്-അൻഡൗറ സ്റ്റേഷനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കോച്ചുകളുടെ ജനല്‍ ചില്ലുകള്‍ തകർന്നു. നാല് കോച്ചുകള്‍‌ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Advertisements

സംഭവത്തില്‍ പ്രതികളെ കൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പട്നയില്‍ നിന്ന് ടാറ്റനഗറിലേക്ക് പോയ വന്ദേ ഭാരത് എക്സ്പ്രസിനെ നേരെയും കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ കോച്ചുകള്‍ക്ക് കേടുപാട് സംഭവച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരായിരുന്നു.

Hot Topics

Related Articles