വണ്ടിപ്പെരിയാർ ഗവ.എൽപി സ്കൂളിൽ ഹമാരാ ഹിന്ദി പഠനാ പദ്ധതിക്ക് തുടക്കമായി

വണ്ടി പെരിയാർ:ഉയർന്ന ക്ലാസുകളിലേക്കെത്തുന്നതിന് മുൻപ് രാഷ്ട്ര ഭാഷ എഴുതുവാനും വായിക്കുവാനും പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദി എഴുതുവാനും വായിക്കുവാനും പഠിച്ച് ഉയർന്ന ക്ലാസുകളിലേക്കെത്തുന്നതോടെ. ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ ഗവ: എൽ പി സ്കൂൾ 4 ആം ക്ലാസ് വിദ്യാർഥികൾക്കായി ഹമാരാഹിന്ദി പഠനാ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. ജൂലൈ മുതൽ ജനുവരി വരെ നീണ്ടു നിൽക്കുന്ന ഹിന്ദി പാഠ്യപദ്ധതിയാണിത് പദ്ധതിയുടെ ഭാഗമായി. എല്ലാ ആഴ്ചയിലും വ്യാഴാഴ്ച്ച 4 ആം ക്ലാസ് വിദ്യാർഥികൾക്കായി ഒരു പീരിയഡ് ഹിന്ദി പഠിപ്പിക്കുന്നതിനായി മാറ്റിവയ്ക്കും. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഹമാരാ ഹിന്ദി പഠനാ പദ്ധതിയുടെ ഉത്ഘാടന ചടങ്ങിൽ സ്കൂൾ പ്രഥാനാധ്യാപകൻ പുഷ്പരാജ് സ്വാഗതമാശംസിച്ചു. തുടർന്ന് ടീച്ചർ കുട്ടികൾക്ക് ഹിന്ദി അക്ഷരങ്ങൾ എഴുതുവാനുള്ള പരിശീലനം നൽകി. ചടങ്ങിൽ കുട്ടികൾക്ക് ഹിന്ദി പഠിക്കുന്നതിനായാ ഭാഷാ സഹായിയും വിതരണം ചെയ്തു. അധ്യാപിക റോസ് ലി ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.

Advertisements

Hot Topics

Related Articles