വണ്ടി പെരിയാർ :എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ സെക്രട്ടറി പി ടി അജയ് നായർ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ഭരണ സമിതി അംഗം എം കൃഷ്ണൻ നായർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കരയോഗം പ്രസിഡണ്ട് ആയി എൻ ചന്ദ്രശേഖരപിള്ള, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, സെക്രട്ടറി ശ്രീകുമാർ. എസ്, ജോയിൻ സെക്രട്ടറി ആർ ബാലൻ നായർ, ട്രഷറർ സജികുമാർ, കമ്മിറ്റി അംഗങ്ങളായി പി. എസ്.വിക്രമൻ നായർ, എൻ.ഓമന കുട്ടൻ നായർ, ജയ്മോൻ എം, ജയൻ പി.എസ്. എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ പ്രതിനിധികളായി, രതീഷ് കെ ജി.,സി ദിനേശൻ, എൻഎസ്എസ് ഇലക്ട്ര റോൽ അംഗമായി ശ്രീകുമാർ.എസ്. നെയും തിരഞ്ഞെടുത്തു.
കരയോഗത്തിലെ മുഴുവൻ കുടുംബഗംങ്ങളും യോഗത്തിൽ പങ്കെടുത്തു……..