വണ്ടിപ്പെരിയാർ : കുമളി അട്ടപ്പള്ളം ഭാഗത്ത് വാഹന പരിശോധന നടത്തി വരവെ ഓട്ടോ റിക്ഷ പരിശോധനയ്ക്ക് കൈകാണിച്ചും നിർത്താതെ പോയതിനെ തുടർന്ന് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാജ്കുമാറിന്റെ നേതൃത്വത്തിൽ
വാഹനത്തിനെ പിൻതുടർന്നു. തുടർന്ന് ഓട്ടോ റിക്ഷയിൽ കയറിയ രാജ്കുമാറുമായി അതിവേഗതയിൽ ഓടിച്ച് പോയ ഓട്ടോ റിക്ഷ അട്ടപ്പള്ളം കോഫീ റൂട്ട്സ് എന്ന റിസോർട്ടിന് സമീപം വളവിൽ മറിച്ചിട്ട ശേഷം ഡ്രൈവർ വാഹനത്തിന്റെ ചില്ല് ചവിട്ടി തകർത്ത് വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു.
പിൻതുടർന്ന് വന്ന എക്സൈസ് ഉദ്യോഗസ്ഥരും നാട്ട്കാരും ചേർന്ന് വാഹനം പൊക്കി മാറ്റി അടിയിൽ പെട്ട ഉദ്യോഗസ്ഥനെയും വാഹനത്തിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. വാഹനത്തിൽ നിന്നും ആറര ലിറ്റർ മദ്യം പിടിച്ചെടുത്ത് കേസെടുത്തു. വെള്ളാരംകുന്ന് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ബിനീഷ് എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത് എന്ന് കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ സേവ്യർ പി.ഡി., സിവിൽ എക്സൈസ് ഓഫിസർ അനീഷ് റ്റി.എ. എന്നിവരും ചേർന്നാണ് കേസ് കണ്ടെത്തിയത്.