കടുത്തുരുത്തി: വനിതാ കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസംഗമവും സംസ്ഥാന അധ്യക്ഷക്ക് സ്വീകരണവും സംഘടിപ്പിച്ചു. നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു നടത്തിയ നേതൃ സമ്മേളനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് നയന ബിജു അധ്യക്ഷത വഹിച്ചു കേരള കോണ്‍ഗ്രസ്സ് (എം ) സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ഡോ. സിന്ധു മോള്‍ ജേക്കബ് ഉത്ഘാടനം നിര്‍വഹിച്ചു .കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് സംസ്ഥാന അധ്യക്ഷ പെണ്ണമ്മ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി .കേരള കോണ്‍ഗ്രസ് (എം ) നിയോജക മണ്ഡലം പ്രസിഡന്റ് പി. എം മാത്യു, വനിതാ കോണ്‍ഗ്രസ് (എം ) സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലൂസമ്മ ജെയിംസ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജീന സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു , ജനങ്ങളുടെ നടുവൊടിക്കുന്ന പാചക വാതക, ഇന്ധന വിലവര്‍ധനവിനെതിരെ ജനകീയ സമരങ്ങള്‍ക്ക് വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് ഡോ. സിന്ധു മോള്‍ ആഹ്വാനം ചെയ്തു. നവംബര്‍ 13 ന് 11 മണിക്ക് കുറവിലങ്ങാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് പാചക വാതക വിലവര്‍ധനവിനെതിരായി നടത്തുന്ന പ്രതിഷേധ സമരത്തില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കുവാന്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആഹ്വാനം ചെയ്തു