കാഞ്ഞിരപളളി : അന്താരാഷ്ട്ര വനിതാദിനം – പ്രതീകാത്മക വാരാഘോഷത്തിന്റെ ഭാഗമായി പാറത്തോട്. ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന വനിതകൾ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മണിമുതൽ, മാലിന്യങ്ങൾ വന്ന് അടിഞ്ഞു കൂടി നീരുറവ് തടസമായിരുന്ന ഹൈറേഞ്ച് ഹോസ്പിറ്റലിന് സമീപമുള്ള പാറ ത്തോട് തോടും പാറത്തോട് ചെക്ക് ഡാമും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയും തോടിന്റെ നീരൊഴുക്ക് സുഖമമാക്കുകയും ചെയ്തു.ജലസംരക്ഷണ സന്നദ്ധ പ്രവർത്തനങ്ങളുടെ ഉൽഘാടനം
ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി P R അനുപമ നിർവഹിച്ചു.പാ റത്തോട് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സിന്ധു മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ഡയസ് മാത്യു , ഷേർളി വർഗ്ഗീസ്,മുൻ പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ജോയിൻ്റ് ബി ഡി ഒ റ്റി.ഇ സിയാദ്, എം.ജി എൻ ആർ ഇ ജി എസ് ജീവനക്കാർ തുടങ്ങിയവർ മാലിന്യ നിർമാർജന ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.