വണ്ടിപ്പെരിയാർ കെ എസ് ഇ ബി സെക്ഓഷൻ ഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. വർദ്ധിപ്പിച്ച വൈദ്യുതിനിരക്കിനെതിരെ ഐ എൻ ടി യു സി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ നടത്തിയത്

വണ്ടി പെരിയാർ: വണ്ടിപ്പെരിയാർ കെ എസ് ഇ ബി സെക്ഷൻ ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. വർദ്ധിപ്പിച്ച വൈദ്യുതിനിരക്കിനെതിരെ ഐ എൻ ടി യു സി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ നടത്തിയത്

Advertisements

പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ധർണ്ണ ഉത്ഘാടനം ചെയ്തു.
ഇന്ധന പാചക വാതക വിലവർദ്ധനവിൽ നട്ടം തിരിയുന്ന സാധാരണക്കാരന് അതി പ്രഹരം എന്ന നിലയിലാണ് വൈദ്യുതി നിരക്കും വർദ്ധിപ്പിച്ചിരി ക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുമ്പോഴും വൈദ്യുതി ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ അമിത വൈദ്യുതി ചാർജ്ജ് ഈടാക്കുന്നത് താങ്ങാവുന്നതിലുമപ്പുറമാണ് . ഇത്തരത്തിൽ നടപ്പിലാക്കിയ അമിത വൈദ്യുതി ചാർജിനെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസിനു മുൻപിൽ നടന്ന ധർണ്ണയിൽ ഐ എൻ ടി യു സി പീരുമേട് റീജണൽ പ്രസിഡന്റ് കെ എന സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് പിടി വർഗ്ഗീസ് , ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി.ആർ അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി കെ രാജൻ, കെ. ഉദയകുമാർ എം ഗണേശൻ , ഷാൻ അരുവിപ്ലാക്കൽ എസ്. ഗണേശൻ , എം മഹേഷ്, ഗീതാ നേശയ്യൻ, കെ.കെ ഗോപി ,പ്രിയങ്കാ മഹേഷ് , പി പ്രകാശ്, കെ.കെ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.