തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന തിരക്കഥാകൃത്ത് റമീസിന്റെ വാദം പൊളിയുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു പുസ്തക പ്രകാശനവേളയില്‍ റമീസ് അവകാശപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി വന്‍ റെഫറന്‍സും സോഴ്‌സും ഒക്കെ ഉദ്ധരിച്ചുള്ള ആര്‍ഭാടമായ അപ്ലോഡിങ് ആയിരുന്നു ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകത്തിന്റേത്. വാരിയംകുന്നന്റെ ചിത്രം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ചിത്രം വൈറലായി. വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ The Guardian പത്രത്തിന്റെ ലിങ്കോ ഇ-കോപ്പിയോ ഉണ്ടോയെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ റമീസിനോട് ചോദിച്ചെങ്കിലും തെളിവ് ഇല്ലാതിരുന്നതിനാല്‍ വിക്കിപ്പീഡിയ തന്നെ ചിത്രം നീക്കം ചെയ്തു. ശങ്കു ടി ദാസ് ഉള്‍പ്പെടെ പലരും ചിത്രം ആധികാരികമല്ലെന്ന് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘തെളിവുകള്‍ ചോദിച്ചതോടെ ഠിം. തെളിവുമില്ല ഒരു തേങ്ങയുമില്ല. തള്ളിനാണെങ്കില്‍ റെഫറന്‍സ് മൂല്യവുമില്ല. അങ്ങനെ ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോ നീക്കം ചെയ്തു. പകരം 30/10/2021 ശനിയാഴ്ച പുതിയ ഫോട്ടോ അപ്ലോഡ് ചെയ്തു. അതില്‍ വെറും വാരിയംകുന്നത്ത് എന്നായി പേര്, മുന്‍പ് ഉള്‍പ്പെടുത്തിയ സുല്‍ത്താന്‍ തേഞ്ഞുമാഞ്ഞു. ഇതിന്റെ സോഴ്‌സ് ആയിട്ട് ‘സ്വന്തം’ എന്നാണ് ഇപ്പോഴുള്ളത്. ഫ്രഞ്ച് മാഗസിനൊക്കെ മാഞ്ഞുപോയി. ഒറ്റ രാത്രി കൊണ്ടുള്ള പരിണാമം ആണിത്. ബേസിക് ലെവലില്‍ കണ്ടസ്റ്റ് ചെയ്താല്‍ വിക്കിപീഡിയയില്‍ പോലും ഒരു ദിവസം തികച്ചു പിടിച്ചു നില്‍ക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ഇക്കണ്ട ആളുകളെ ഇവര്‍ പൊട്ടന്‍ കളിപ്പിക്കുന്നത് എന്നോര്‍ക്കണം. എന്തായാലും അവസാനം കൊടുത്ത സോഴ്‌സ് നന്നായിട്ടുണ്ട്. ‘സ്വന്തം വര്‍ക്ക്’, ശങ്കു ടി ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.