നേർക്കുനേർ ഏറ്റുമുട്ടി വിജയ് രാജേന്ദ്രനും, ജയപ്രകാശും : വാരിസിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ട് ആമസോണ്‍ പ്രൈം

ഇളയ ദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ വാരിസിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യുട്യൂബ് ചാനൽ .

Advertisements

4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്. വിജയും പ്രകാശ് രാജും തമ്മിലുള്ള പഞ്ച് ഡയലോഗുകള്‍ അടങ്ങിയ സീക്വന്‍സ് ആണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയിലേറെയാണ് ചിത്രം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Hot Topics

Related Articles