വർക്കല: വർക്കല താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരെയും രോഗികളെയും രക്ഷപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയില്‍ ഈ സമീപകാലത്ത് ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓവർലോഡ് കാരണം തകരാർ സംഭവിച്ച് ജീവനക്കാരും രോഗികളും കുടുങ്ങിയത്. അരമണിക്കൂറിലേറെ സമയം ഇവർ ലിഫ്റ്റിനകത്ത് കുടുങ്ങി. ഒടുവില്‍ ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
Advertisements