വര്‍ക്കലയില്‍ റെയില്‍പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ചു; യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം : വർക്കലയില്‍ യുവാവിനെ ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ചു. റെയില്‍ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിച്ചെന്നാണ് വിവരം. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം.

Advertisements

Hot Topics

Related Articles