സിനിമ ഡെസ്ക് : വീണ്ടും വിനീത് ശ്രീനിവാസൻ മാജിക്; മികച്ച പ്രകടനവുമായി ധ്യാനും പ്രണവും; ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘വർഷങ്ങൾക്കുശേഷം.ഒരു വമ്പൻ താരനിരയുമായാണ് ചിത്രം വരുന്നത്.ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ നിരവധി താരങ്ങളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനില്‍ ഉറപ്പ് നല്‍കുന്നതാണ് ട്രെയിലർ. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നല്‍കുന്നത്. ഇതിനൊപ്പം ധ്യാനിന്റെയും പ്രണവിന്റെയും മികച്ച പ്രകടനത്തിന്റെ സൂചനകളും ട്രെയിലർ നല്കുന്നു.പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും.