വിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി കോഴിക്കോട് എ.എസ്.ജി  വാസൻ ഐ ഹോസ്പിറ്റൽ ; മുതിർന്ന പൗരന്മാർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സ

കോഴിക്കോട്  : വിവിധ റെറ്റിന തകരാറുകൾക്കുള്ള ചികിത്സയായ അതിനൂതന വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗം വിപുലീകരിച്ച് കോഴിക്കോട് എ.എസ്.ജി  വാസൻ ഐ ഹോസ്പിറ്റൽ. റെറ്റിനാ ശസ്ത്രക്രിയാവിദഗ്ദ്ധരുടെ മുഴുവൻ സമയസേവനവും ലഭ്യമായതിനാൽ രോഗികൾക്ക് ഏതുതരം റെറ്റിനാ ശസ്ത്രക്രിയകൾക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വിദഗ്ദ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സയും എ.എസ്.ജി  വാസൻ ഐ ആശുപത്രികളിൽ ഉണ്ടായിരിക്കുന്നതാണ്. 

Advertisements

റെറ്റിന തകരാറുകൾ പരിഹരിക്കാനുള്ള വിട്രെക്ടമി ശസ്ത്രക്രിയ, രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതോടൊപ്പം കാഴ്ചശക്തി പുനഃസ്ഥാപിക്കുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി  വാസൻ ഐ ഹോസ്പിറ്റൽ എല്ലാ നേത്രപരിചരണങ്ങൾക്കും അതിനൂതനവും സുഖകരവുമായ അന്തരീക്ഷം രോഗികൾക്ക് ഉറപ്പാക്കുന്നു. ചീഫ് മെഡിക്കൽ ഓഫീസറും കോർണിയ, തിമിരം, മെഡിക്കൽ റെറ്റിന, റിഫ്രാക്റ്റീവ് സർജനുമായ ഡോ. അമ്രീൻ ആണ് വിട്രെക്ടമി വിഭാഗത്തിലെ വി‍ദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നയിക്കുന്നത്. വിട്രിയോ-റെറ്റിനൽ സർജൻ ഡോ. കൃഷിൻ കെ., ഡോ. താരാ നരേന്ദ്രൻ, ഡോ. നിത്യാ ഭായ് എന്നിവരും സംഘത്തിലുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്‍ദ്ധ ഡോക്ടർമാർ നിർവഹിക്കുന്ന വിട്രെക്ടമി ശസ്ത്രക്രിയ അതിസങ്കീ‌ർണമായ റെറ്റിന രോഗങ്ങൾ ബാധിച്ചവ‌ർക്ക് മെച്ചപ്പെട്ട കാഴ്ചയും ഭാവിയെക്കുറിച്ച് പ്രതീക്ഷയും സമ്മാനിക്കുന്നു.” എ.എസ്.ജി ഐ ഹോസ്പിറ്റൽ  ബിസിനസ് ഡെവലപ്‌മെൻ്റ്, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് ഡയറക്ടർ ഡോ. പി.കെ.പങ്കജ് പറഞ്ഞു. 

മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേത്രപരിചരണം നൽകുന്നതിൽ എ.എസ്.ജി  വാസൻ ഐ ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങൾ, ന്യൂറോ-ഓഫ്താൽമോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങൾ ഉൾപ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിചരണങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്.

കോഴിക്കോട്, തൃശൂർ, കൊച്ചി,  കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽ എല്ലാ ഇൻഷുറൻസുകളും സ്വീകരിക്കുന്നു. കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ.  

ചീഫ് മെഡിക്കൽ ഓഫീസറും കോർണിയ, തിമിരം, മെഡിക്കൽ റെറ്റിന, റിഫ്രാക്റ്റീവ് സർജനുമായ ഡോ. അമ്രീൻ, വിട്രിയോ-റെറ്റിനൽ സർജൻ ഡോ. കൃഷിൻ കെ., ഡോ. താരാ നരേന്ദ്രൻ, ഡോ. നിത്യാ ഭായ് എന്നിവർ കോഴിക്കോട് എ.എസ്.ജി  വാസൻ ഐ ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.