കരുതലിന്റെ കരം പിടിച്ച് വാസവൻ ചേട്ടനെത്തി; കൃഷ്ണൻ ചേട്ടന്റെ മനസും മിഴിയും നിറഞ്ഞു

പാമ്പാടി: കരുതലിന്റെ കരം പിടിച്ച് വാസവൻ ചേട്ടൻ ഒപ്പം ചേർന്നതോടെ കൃഷ്ണൻ ചേട്ടൻ ഹാപ്പി. പാമ്പാടി വെള്ളൂരിലെ മുൻ ലോക്കൽ കമ്മിറ്റി അംഗം പി.കൃഷ്ണനാണ് വീണ്ടും വാസവൻ ചേട്ടന്റെ കരുതലിന്റെ തണലേറ്റു വാങ്ങിയത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്ന തനിക്ക് ഓക്‌സിജൻ കോൺസൻട്രേറ്റർ എത്തിച്ചു നൽകാൻ മന്ത്രി വി.എൻ വാസവൻ തന്നെ നേരിട്ടെത്തിയതാണ് ഇദ്ദേഹത്തിന് ഏറെ സന്തോഷ് നൽകിയത്. അഭയം ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഓക്‌സിജൻ കോൺസൻട്രേറ്റർ മന്ത്രി വി.എൻ വാസവൻ കഴിഞ്ഞ ദിവസം നേരിട്ടെത്തി കൃഷ്ണന് കൈമാറുകയായിരുന്നു.

Advertisements

പ്രായാധിക്യം മൂലം ശ്വാസതടസ്സം നേരിട്ടിരുന്ന കൃഷ്ണൻ ശ്വാസം മുട്ടൽ അടക്കമുള്ള അസ്വസ്ഥതകളും അനുഭവിച്ചിരുന്നു. പ്രദേശത്തെ പാർട്ടി അംഗങ്ങളിൽ ചിലർ തിരിച്ച രോഗാവസ്ഥ തിരിച്ചറിഞ്ഞ് സഹായത്തിനായി തയ്യാറെടുക്കുകയായിരുന്നു. ഇതേ തുടർന്ന് അഭയത്തിന്റെ അദ്ധ്യക്ഷൻ കൂടിയായ മന്ത്രി വി.എൻ വാസവൻ പത്താഴക്കുഴിയിലെ വീട്ടിൽ എത്തി കൈമാറുകയായിരുന്നു. തന്നെ കാണാൻ എത്തിയ മന്ത്രിയെ അവശതയിലും കൃഷ്ണൻ സന്തോഷത്തോടെ സ്വീകരിച്ചു. പഴയ ഓർമ്മകൾ പുതുക്കിയാണ് മുതിർന്ന പാർട്ടി അംഗം മന്ത്രിയെ യാത്രയാക്കിയത്. കൃഷ്ണന് അഭയത്തിന്റെ നേതൃത്വത്തിൽ തന്നെ പൾസ് ഓക്‌സി മീറ്ററും നൽകുമെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണൻ , റെജി സഖറിയ, ഏരിയ കമ്മറ്റി അംഗം ഇ എസ് സാബു , വെള്ളൂർ ലോക്കൽ സെക്രട്ടറി പി.എ വർഗീസ്, ലോക്കൽ കമ്മറ്റിയംഗം റ്റി.എസ് റെജി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, പഞ്ചായത്ത് അംഗം രാജി ഏബ്രഹാം , അഭയം സെക്രട്ടറി ഏബ്രഹാം തോമസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles