പത്തനംതിട്ട: ഇഴജന്തുക്കളെ പിടിക്കുന്നതിനു വേണ്ടി വനംവകുപ്പ് അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ട് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനം എന്ന ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിത്.
അടുത്തിടെ പാമ്പ് കടിയേറ്റ വാവ സുരേഷ് തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വനംവകുപ്പ് നിയമങ്ങള്‍ അനുസരിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന പരാതി പൊതുവിൽ ഉണ്ടായിരുന്നു. അനാവശ്യമായി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് സുരേഷ് പാമ്പിനെ കൈകാര്യം ചെയ്യുന്നത് എന്ന് പരാതിയും അന്ന് വ്യാപകമായി വന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചത്.