“വഴക്ക്” തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി; സിനിമ ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ വിമിയോ ഡിസേബിൾ ചെയ്തത്.

Advertisements

ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. പകരം പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിക്കുന്നു എന്നായിരുന്നു സംവിധായകൻ അടുത്തിടെ ഉയർത്തിയ ആരോപണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ടൊവിനോയും രം​ഗത്ത് എത്തിയിരുന്നു. സിനിമ അർഹിക്കുന്ന അം​ഗീകാരം ലഭിക്കാതെ പോകുമെന്നത് കൊണ്ട് തിയറ്റർ റിലീസിനോട് വിമുഖത കാണിച്ചതെന്ന് ടൊവിനോ പറഞ്ഞിരുന്നു. 27 ലക്ഷത്തോളം വഴക്കിന്റെ സഹനിർമാതാവ് എന്ന നിലയിൽ മുടക്കിയെന്നും തനിക്ക് ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയുമാണ് അതെന്നും ടൊവിനോ പറഞ്ഞിരുന്നു. എന്നാൽ ടൊവിനോയുടെ പ്രതികരണത്തെ ചോദ്യം ചെയ്തും സനൽകുമാർ രം​ഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമയുടെ പ്രിവ്യൂ കോപ്പി ഓൺലൈനിലൂടെ സനൽ പങ്കുവച്ചത്. ടൊവിനോ തോമസിന് പുറമെ കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ബൈജു നെറ്റോ, തന്മയ സോൾ എന്നിവരും അണിനിരന്ന ചിത്രമാണ് വഴക്ക്. സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും. പ്രമേയം കൊണ്ട് ശ്രദ്ധനേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.