‘കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യമേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്’: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും.

Advertisements

മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി രൂപ, സ്‌കൂളുകള്‍ സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 14.80 കോടി രൂപ, സ്‌കൂളുകളുടെ ആധുനികവത്ക്കരണത്തിന് 33 കോടി രൂപ എന്നിങ്ങനെ എല്ലാ മേഖലയെയും പരിഗണിച്ച ബജറ്റാണ് ഇതെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.

Hot Topics

Related Articles