സിനിമ താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് വീണ മുകുന്ദൻ. ധ്യാൻ ശ്രീനിവാസൻ നായകനായ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ തനിക്കുണ്ടായ ഒരു രോഗാവസ്ഥയെക്കുറിച്ച് വീണ പങ്കുവെച്ച അനുഭവമാണ് ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രോഗാവസ്ഥയെക്കുറിച്ച് വീണ മനസ്സ് തുറന്നത്.
ഒരു ദിവസം ഉറക്കമുണർന്നപ്പോൾ തന്റെ കണ്ണിന് ചുറ്റും ഒരു വീക്കം കണ്ടു. ആദ്യമൊന്നും അത് കാര്യമാക്കിയില്ല. മാത്രമല്ല ഒരു ഡോക്ടറെ കണ്ടപ്പോൾ പേടിക്കേണ്ട കാര്യമില്ലെന്നും അടുത്ത ദിവസം തന്നെ രോഗാവസ്ഥ മാറുമെന്നുമാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ അടുത്ത ദിനം സംഭവം കൂടുതൽ വഷളാവുകയായിരുന്നു. അതോടെയാണ് ഒരു ഐ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പോയി വിദഗ്ധോപദേശം തേടി എന്ന് വീണ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണുനീർ ഗ്രന്ഥിയിൽ നീർവീക്കം ഉണ്ടാകുമ്പോൾ സംഭവിക്കുന്ന റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയായിരുന്നു തനിക്ക്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ തനിക്ക് ടെൻഷനായി. ആ സമയം നിരവധി അഭിമുഖങ്ങളും മറ്റ് പരിപാടികളും പ്ലാൻ ചെയ്തിരുന്നു. ഈ അവസ്ഥ ഇനി എത്രനാൾ തുടരുമെന്നും ടെൻഷനടിച്ചു. എന്തിനേറെ കണ്ണാടിയിൽ നോക്കാൻ പോലും താൻ ഭയപ്പെട്ടുവെന്ന് വീണ പറയുന്നു.
പലപ്പോഴും താൻ ഓരോന്ന് ഓർത്ത് കരയും. അപ്പോൾ കണ്ണിന്റെ വീക്കം കൂടും. തന്റെ ആത്മവിശ്വാസം തകർന്നു. ഒരുദിവസം നോക്കിയപ്പോൾ വീക്കം മറ്റേ കണ്ണിലേക്കും പടർന്നു. അതോടെ ഭയം കൂടി. പിന്നീട് കണ്ണുകളുടെ വീക്കം കുറഞ്ഞതോടെയാണ് താൻ പുറത്തിറങ്ങി തുടങ്ങിയതെന്നും വീണ പറഞ്ഞു.