കൊച്ചി : മലയാളത്തില്‍ ബിഗ് ബോസ് മലയാളത്തിന്റെ ആറ് സീസണുകളോളം പൂര്‍ത്തിയായി. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിരവധി താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.ഇതില്‍ പലര്‍ക്കും ഷോ കഴിഞ്ഞതിന് പിന്നാലെ ദാമ്ബത്യജീവിതം വേര്‍പിരിയേണ്ടി വന്നിരുന്നു.ബിഗ് ബോസ് കാരണമാണ് ഇങ്ങനെയൊരു വേര്‍പിരിയല്‍ ഉണ്ടായതെന്നാണ് കമന്റുകള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി വീണ നായര്‍. വീണയും ഭര്‍ത്താവും ആര്‍ജെയുമായ അമനും തമ്മില്‍ രണ്ടു വര്‍ഷത്തിന് മുകളിലായി വേര്‍പിരിഞ്ഞാണ് താമസം. ഇതിനിടെ അമന് മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതായിട്ടും വാര്‍ത്തകള്‍ വന്നു. ഇതിനെക്കുറിച്ചാണ് ഓണ്‍ലൈന്‍ മലയാളി എന്റര്ടൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ നടി തുറന്നു സംസാരിച്ചത്.’കയ്യില്‍ കുറച്ച് കാശുണ്ടെങ്കില്‍ ലൈഫ് സെറ്റാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അങ്ങനെയല്ല മനസ്സമാധാനമാണ് ആദ്യം വേണ്ടതെന്ന് വീണ പറയുന്നു.
ഷോ എല്ലാം കഴിഞ്ഞ് സമാധാനത്തോടെ വീട്ടില്‍ വന്ന് മോനെയും കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കഴിയണം. സമാധാനമാണ് എന്റെ സന്തോഷം എന്ന ഞാന്‍ എല്ലാവരോടും പറയാറുണ്ട്.എന്റെ മോന് അച്ഛന് എന്ന നിലയിലും അമ്മ എന്ന നിലയിലും ഭയങ്കര ഹാപ്പിയാണ്. അവന് ഞങ്ങള്‍ രണ്ടുപേരെയും ഒരു പോയിന്റില്‍ പോലും മിസ്സ് ചെയ്യുന്നില്ല. കണ്ണന് വരുമ്ബോള്‍ അവര്‍ ഒന്നിച്ച് പുറത്തു പോവുകയും അച്ഛന്റെ സ്നേഹം അവന് കിട്ടാറുമുണ്ട്. എനിക്ക് അത് മതി. അച്ഛന്റെ അമ്മയുടെ സ്നേഹം ഒരാള്‍ക്ക് കൊടുക്കാന്‍ പറ്റും എന്നൊക്കെ പറയാനേ സാധിക്കുകയുള്ളൂ. അത് വെറുതെ ആണ്.അച്ഛന്റെ സ്നേഹം അദ്ദേഹത്തിന്റെ മാത്രമേ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹവും ഹാപ്പിയാണ്. എങ്ങോട്ടും പോകരുത് എന്നൊന്നും ഞാനും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. പിന്നെയുള്ള പ്രശ്നം ഞങ്ങളുടെ ഇടയില്‍ ഉള്ളതാണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാത്തിനും ഒരു ഫുള്‍സ്റ്റോപ്പ് ഉണ്ടാവുമല്ലോ. വൈകാതെ അങ്ങ് ഒരു ഫുള്‍സ്റ്റോപ്പ് ഉണ്ടാവും.അദ്ദേഹം ഇഷ്ടമുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടോട്ടെ. അദ്ദേഹത്തിന്റെ കുടുംബജീവിതത്തില്‍ പുള്ളിക്കാരിയാണ് ഭാവിയില്‍ ഉണ്ടാവുക എങ്കില്‍ ഞാന്‍ അതില്‍ എന്ത് പറയാനാണ്. മുന്‍പ് ആയിരുന്നെങ്കില്‍ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോള്‍ മകനെയും കൊണ്ട് എനിക്ക് മുന്നോട്ടു തന്നെ പോകണം. ഒരുപാട് സുഹൃത്തുക്കളുണ്ട്. സിനിമയിലെ സുഹൃത്തുക്കളെന്ന് പറഞ്ഞാല്‍ നടി മഞ്ജു സുനിച്ചനാണ്. ഈ മേഖലയില്‍ എത്തിയ സമയം മുതല്‍ മഞ്ജു ചേച്ചിയുമായി സൗഹൃദമുണ്ട്. ഡെയിലി വിളിക്കാറില്ലെങ്കിലും എപ്പോള്‍ വിളിച്ചാലും ആ സൗഹൃദം പഴയത് പോലെയുണ്ടാവും.ബിഗ് ബോസിന് ശേഷം പല താരങ്ങളുടെയും ദാമ്ബത്യ ജീവിതം തകര്‍ന്നതായി പറയപ്പെടുന്നുണ്ട്.
പക്ഷേ അങ്ങനെ തനിക്ക് തോന്നിയിട്ടില്ല. ഒരു ഷോ കാരണമോ പെട്ടെന്ന് ഒരു ദിവസം കൊണ്ടോ കുടുംബം തകരില്ല. കുറേ പ്രശ്നങ്ങളും അതിന് മുകളില്‍ പ്രശ്നങ്ങളും വന്ന് കുറേ ട്രാവല്‍ ചെയ്തതിന് ശേഷമാവും ഇത് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അതല്ലാതെ ഒരു ഷോ കാരണം ഇത് വേണ്ടെന്ന് പെട്ടെന്ന് തീരുമാനിക്കുകയല്ല.ബിഗ് ബോസ് കാരണം മഞ്ജു ചേച്ചിയുടെയും എന്റെയുമൊക്കെ ദാമ്ബത്യം തകര്‍ന്നു എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയില്ല. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഞങ്ങള്‍ക്കിടയില്‍ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. വളരെ പേഴ്സണലായിട്ടുള്ള കാര്യങ്ങള്‍ ഉള്ളത് കൊണ്ടാണ്.’ എന്നും വീണ നായര്‍ വ്യക്തമാക്കുന്നു.