കാട്ടാക്കട; സഹകരണ ബാങ്ക് എന്നാല്‍ കള്ള പണ നിക്ഷേപ കേന്ദ്രം എന്നത് കള്ള പ്രചാരണം. പ്രാദേശിക മേഖലകളിലെ സാധാരണക്കാരാണ് സഹകരികള്‍. ഇതിന്റെ ഉത്തമ മാതൃകയാണ് വീരണകാവ് സര്‍വീസ് സഹകരണ ബാങ്ക് എന്ന് അഡ്വ. ഐ ബി സതീഷ് എം എല്‍ എ പറഞ്ഞു.വീരണകാവ് സര്‍വീസ് സഹകരണ ബാങ്ക് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ധി ആഘോഷം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഐ ബി സതീഷ് എം എല്‍ എ. ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നേടിയ നേട്ടം കേരളത്തിലെ സഹകരണ മേഖലയുടെ വര്ച്ചയുടെ തുടക്കം എന്നും അദ്ദേഹം പറഞ്ഞു.
ചില ബാങ്കുകള്‍ തിരിമറി നടത്തി എന്ന വസ്തുതയില്‍ ഊന്നി എല്ലാ സഹകരണ ബാങ്കും അത്തരത്തില്‍ എന്നത് സഹകരണ മേഖലയെ ആകെ തകര്‍ക്കാനുള്ള ചിലരുടെ ശ്രമം എന്നു അഡ്വ ജി സ്റ്റീഫന്‍ എം എല്‍ എ. തിരിമറി നടത്തിയവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹകരണ വകുപ്പ് തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് അഡ്വ ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. വിവിധ സെമിനാറുകള്‍, കുടിശിക നിവാരണ, നിക്ഷേപ സമാഹരണ യജ്ഞം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഒരു വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡന്റുമാരെയും, മുന്‍ ഭരണ സമിതി അംഗങ്ങളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ ആദരിച്ചു. ആദ്യകാല സഹകാരികളെയും,വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.ആദ്യ ശതാബ്ദി നിക്ഷേപവും ചടങ്ങില്‍ സ്വീകരിച്ചു.
പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്‍കുമാര്‍ പ്രമുഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, വെങ്ങാനൂര്‍ സതീഷ് കുമാര്‍, അഡ്വ.ഐ. സാജു ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ബാങ്ക് പ്രസിഡന്റ് എ.സൈമണ്‍, സ്വാഗത സംഘം ചെയര്മാന് പി.മണികണ്ഠന്, ബോര്‍ഡ് മെമ്പര്‍ റ്റി. പൂമണി, സെക്രട്ടറി എസ്. അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.