ക്രിസ്മസ് വിപണിയില്‍ പച്ചക്കറിവില കുറഞ്ഞേക്കില്ല; തെങ്കാശിയില്‍ നിന്നും ഹോര്‍ട്ടികോര്‍പ് പച്ചക്കറി എത്തുക 29ന്; തക്കാളിവണ്ടിക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: ക്രിസ്മസ് വിപണിയില്‍ പച്ചക്കറി വില കുറഞ്ഞേക്കില്ല. പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തമിഴ്‌നാട് തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നു നേരിട്ട് കേരളത്തില്‍ പച്ചക്കറി എത്തിക്കുമെങ്കിലും 29 മുതല്‍ മാത്രമേ പച്ചക്കറി എത്തുകയുള്ളൂ. വിപണിയില്‍ പച്ചക്കറി വില കുതിച്ചതോടെയാണ് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ട് പച്ചക്കറി വാങ്ങി കേരളത്തില്‍ എത്തിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചത്. തെങ്കാശിയില്‍ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കാന്‍ കൃഷി വകുപ്പും തമിഴ്‌നാട് സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.

Advertisements

ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിരത്തിലിറക്കിയ തക്കാളി വണ്ടിക്ക് നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു കൃഷി വകുപ്പ് അറിയിച്ചു. ഇത്തരത്തില്‍ എത്തിക്കുമ്പോള്‍ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിവണ്ടിയില്‍ മറ്റു പച്ചക്കറികളും വില്‍ക്കുന്നുണ്ട്. ഉത്തരേന്ത്യയിലും പച്ചക്കറി വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആവശ്യത്തിന് ലോഡ് എത്തിക്കാന്‍ കൃഷിവകുപ്പിന് സാധിച്ചിട്ടില്ല.

Hot Topics

Related Articles