വയനാട് ദുരിതബാതിതർക്കായി ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ
നിർമാണ ധന സമാഹരണത്തിലേക്ക് സ്ഥലം നൽകി വെള്ളഞ്ചൂർ സ്വദേശി. പാലാ മുൻസിപ്പാലിറ്റിയിലെ വെള്ളഞ്ചൂർ സ്വദേശിയായ സാന്ദ്രയും കുടുംബവും 21 സെൻ്റ് സ്ഥലമാണ് നൽകിയത്. സാന്ദ്രയുടെയും അമ്മയായ ബീന, അനിയത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണിത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ജയ്ക്ക് സി തോമസാണ് രേഖകൾ ഏറ്റ് വാങ്ങിയത്.
Advertisements