ചേർത്തല: ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എസ് എൻ ഡി പി യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തില്‍ കൊല്ലത്ത് പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
Advertisements
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.