തൃശൂർ: കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വെള്ളാപ്പള്ളി നടേശൻ. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആളുകള്‍ക്കെതിരെ നടപടി വേണമെന്നും ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വെളളാപ്പള്ളി പറഞ്ഞു. ജാതിയുടെ പേരില്‍ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
സർക്കാർ നിയോഗിച്ച റിക്രൂട്ട്മെന്റ് ബോർഡാണ് നിയമിക്കുന്നത്. കഴകംകാരനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്. നിലവിലെ പ്രശ്നം പരിഹരിക്കാനാണ് അങ്ങനെ ഒരു മാറ്റം നടത്തിയത് എന്നാണ് ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചത്. ഉത്സവത്തിന് ശേഷം തിരികെ കഴകക്കാരൻ ആക്കും എന്നാണ് അറിയിച്ചത്. അങ്ങനെ തിരികെ കഴകക്കാരന്റെ ചുമതല നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദു ഐക്യം തകർക്കാൻ ഇറങ്ങിയവരാണ് ആ കുലംകുത്തികള്‍. ഇനിയും കേരളത്തില്‍ അമ്പലത്തില്‍ എന്നല്ല സമൂഹത്തില്‍ തന്നെ ഇല്ലാതിരിക്കട്ടെ ഇത്തരം പ്രവണതകള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ. തന്ത്രിമാരാണ് എല്ലാത്തിനും സർവാധിപതി എന്ന് കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം നവകേരള നയരേഖ നല്ലതാണെന്നും നടപ്പിലാക്കിയാല്‍ കൊള്ളാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പത്മകുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും പത്മകുമാറിന് പാർട്ടി എല്ലാം നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിവും കഴിവുകേടും ഓർക്കണം. പാരമ്പര്യം വച്ചു കൊണ്ട് സ്ഥാനമാനങ്ങള്‍ ലഭിക്കണം എന്ന് പറയരുത്. വീണ ജോർജ് ജനപ്രിയയാണ്. അവർ വിജയിച്ച ആരോഗ്യമന്ത്രി ആണ്. അവർക്ക് അർഹത കിട്ടിയെങ്കില്‍ തന്റെ കുറവ് സ്വയം തിരിച്ചറിയണം. 52 കൊല്ലം പറഞ്ഞതുകൊണ്ട് ആയില്ല. മന്ത്രി ആക്കിയില്ലേ, ദേവസ്വം മന്ത്രി ആയപ്പോള്‍ എല്ലാം തന്നില്ലേ? പാർട്ടി ഒന്നും മറന്നിട്ടില്ല, ജനങ്ങളും മറന്നില്ല. പത്മകുമാർ നന്ദികേട് കാണിക്കരുതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു.