“എൽഡിഎഫും യുഡിഎഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുന്നു; കേരളത്തിലെ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങൾ”; വെള്ളാപ്പള്ളി നടേശൻ

കൊച്ചി: വിവാദ പരാമർശവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫും യുഡിഎഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. കേരളത്തിലെ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻ‍ഡിപി മുഖമാസികയായ യോ​ഗനാദത്തിന്റെ എഡിറ്റോറിയലിൽ ആണ് പരാമർശം.

Advertisements

മതവിദ്വേഷം തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്ന് വെള്ളാപ്പള്ളി മുഖമാസികയായ യോഗനാദത്തിൽ പറയുന്നു. കേരളത്തിലെ സമൂഹികാവസ്ഥയെക്കുറിച്ച് തുറന്ന് പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാൻ‌ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറയുന്നു.

Hot Topics

Related Articles