വെള്ളറട :വെള്ളറടയിൽ 30 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ. ബൈക്കിൽ ചാരായം കടത്തിയ കോട്ടൂർ രാജ് ഭവനിൽ പീരുമുഹമ്മദിനെയാണ് പൊലീസ് പിടിച്ചത്. അമരവിള റേഞ്ച് ഇൻസ്പെക്ടർ വി നോജിന്റെ നേതൃത്വത്തിൽ അമ്പൂരിയിൽ ഇന്നലെ നടത്തിയ വാഹ നപരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രീവന്റീവ് ഓഫീസ ർമാരായ എസ്. ബിജു, ആർഎസ്. സജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ. ശങ്കർ, രാജേഷ് , സീന എന്നിവർ അടങ്ങുന്ന സംഗമാണ് പ്രതിയെ പിടികൂടിയത്.
Advertisements