‘ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്‍ ഷാഹിറിന്റെ തുടര്‍ന്നുള്ള ഭീഷണിക്കുള്ള മറുപടിയായി മഞ്ജുവാര്യരുടെ ചോദ്യം: ‘എന്തോ…പണയും….’
ഉടന്‍ സൗബിന്‍: ‘പണയുമ്പോ കണ്ടോ…’
ഇങ്ങനെ ഹൃദ്യമായ നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്റ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വാള്‍പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു ‘വെളളരിപട്ടണ’ത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ടീസറില്‍ ഇവരുടെ വാക്പയറ്റാണ് കാണാനാകുക. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നല്കുന്നതാണ് ടീസര്‍.
ആക്ഷന്‍ ഹീറോ ബിജു,അലമാര,മോഹന്‍ലാല്‍,കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം” മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.
അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
കല-ജ്യോതിഷ് ശങ്കർ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന’അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ,കെ.ജി.രാജേഷ് കുമാർ, പി.ആര്‍.ഒ-എ എസ് ദിനേശ്.