പാലാ: 202425 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര സ്പോട്സ് ഐടി പ്രവൃത്തിപരിചയ മേളകളിൽ അഭിമാനർഹമായ നേട്ടങ്ങൾ കൊയ്തെടുത്ത സെന്റ് ജോസഫ്സ് യുപി സ്കൂൾ വെള്ളിലാപ്പള്ളിയിൽ നവംബർ 1കേരളപ്പിറവി ദിനത്തിൽ വിക്ടറി ഡേ ആചരണം നടത്തി. 141-ാംളം കുട്ടികൾതങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച് സമ്മാനങ്ങൾ കൊയ്തെടുത്തപ്പോൾ അത് സെന്റ് ജോസഫ് സ് വെള്ളിലാപ്പിള്ളിയുടെ നിറുകയിൽ മറ്റൊരു പൊൻതൂവലായി മാറി.
മാണി സി കാപ്പൻ എം.എൽ.എ ചടങ്ങിൽ പങ്കെടുത്തു. ആൺകുട്ടികളുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ ക്ലബ് ഉദ്ഘാടനം നടത്തിയത് ഇരട്ടിമധുരമായി . രാമപുരം അസി.വികാരി റവ.ഫാദർ അജിൻ മണാങ്കൽ കുട്ടികളുടെ വിജയത്തിൽ അവർക്ക് ആശംസകളർപ്പിച്ചു. രാമപുരം എഇഒ സജി മുഖ്യപ്രഭാഷണം നടത്തി ട്രോഫികൾ വിതരണം ചെയ്തു.
എസ്.എച്ച് മദർ സുപ്പീരിയർ സി. തെരേസ് കോയിപ്പുറം കുട്ടികളെ അനുമോദിച്ചു. പിടിഎ എം.പി.ടി.എ പ്രസിഡന്റായ ജോസ് പുറവക്കാട്, ടെൽജി ജോമോൻ കുട്ടികളെയും അധ്യാപകരേയും ഒരു പോലെ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സി.എസ്.എച്ച് ഡോണ കുട്ടികൾക്ക് പായസ വിതരണം നടത്തി.