വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് യു പി സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ 78- മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് ബി എസ് എഫ് ജവാൻ ജെയിംസ് തോമസ് മംഗലത്തിൽ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
അതോടൊപ്പം കുട്ടികളുടെ സ്വാതന്ത്ര്യദിന റാലി നടത്തുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രധാന സംഭവങ്ങളായ ഉപ്പ് സത്യാഗ്രഹം, ജാലിയൻ വാലബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം , 1-)o സ്വാതന്ത്ര്യ സമരം
ദൃശ്യാവിഷ്കാരവും തുടർന്ന് ദേശീയഗാനവും കുട്ടികൾക്ക് ദേശീയവബോധം ഉണർത്തുന്നവയായിരുന്നു. അധ്യാപക പ്രതിനിധിയായ ശ്രീ സുജിത്ത് തോമസ് കുട്ടികൾക്ക് ജീവിത ഗന്ധിയായ രീതിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൽപി,യു പി ക്ലാസിലെ കുട്ടികൾ സ്വാതന്ത്ര്യദിനാശംസകൾ നൽകി. മധുര പലഹാര വിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികൾ അവസാനിച്ചു.