കോട്ടയം : വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ 2022-ലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള തിരുവുത്സവഫണ്ടിൻ്റെ ഉത്ഘാടനം നടന്നു. ക്ഷേത്രാങ്കണത്തിൽ സിനിമാ ക്യാമറമാൻ വിനോദ് ഇല്ലംപ്പള്ളി ആദ്യ സംഭാവന നൽകി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ് ആദ്യ സംഭാവന ഏറ്റുവാങ്ങി.
പാറപ്പാടം ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് എ.കെ കേശവൻ നമ്പൂതിരി, കീഴ്ശാന്തി രാജേഷ് നടരാജൻ,
സബ്ഗ്രൂപ്പ് ആഫീസർ കെ.സന്തോഷ്കുമാർ, ഉപദേശകസമിതി സെക്രട്ടറി പി.കെ ശിവപ്രസാദ്, വൈസ് പ്രസിഡൻ്റ് എൻ.കെ വിനോദ്, ജോയിൻ്റ് സെക്രട്ടറി എൻ.ശശികുമാർ, കമ്മിറ്റി അംഗങ്ങളായ എം.ടി സുരേഷ്, ജിതിൻ സി.എച്ച്, വിജീഷ് വിജയൻ, ഹരികുമാർ വി.എ, ആദിത്യപ്രസാദ്, ടി.എസ് സുബാഷ്, സുഭദ്ര പവിത്രൻ, അനിതാ മോഹൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.