വെള്ളൂരിൽ കോൺഗ്രസ് നേതൃത്വത്തിൽ ശിശുദിനാഘോഷവും സി യു സി യൂണിറ്റ് ഉദ്ഘാടനവും

വെള്ളൂർ : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശു ദിനാഘോഷത്തോട് അനുബന്ധിച്ചു കെ. കെ രാജു കുന്നത്തിന്റെ വസതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് വന്ദേ മാതരം പാടി മുതിർന്ന കോൺഗ്രസ്‌ നേതാവ് ആൻഡ്യൂസ് ചെമ്പകപ്പറമ്പിൽ പതാക ഉയർത്തി സ്വാഗതം ആശംസിച്ചു.

Advertisements

തുടർന്ന് വാർഡ് പ്രസിഡന്റ്‌ പി. ഡി സുരേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സി യു സി യൂണിറ്റ് പ്രസിഡന്റായി ദീപ്തി പ്രമോദ്, സെക്രട്ടറിയായി അശോകൻ കെ. കെ,ട്രഷററായി ഗോപാലകൃഷ്ണൻ റ്റി. കെ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി പോൾ സെബാസ്റ്റ്യൻ സി യു സി യെ കുറിച് വിശദമായി സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിശു ദിനത്തോട്നുബന്ധിച്ചു വാർഡിൽ നിന്ന് നിരവധി കുട്ടികളും പങ്കെടുത്തു.സി യു സി പ്രസിഡന്റ്‌ ദീപ്തി പ്രമോദ്,സെക്രട്ടറി അശോകൻ കെ. കെ, ട്രഷറർ ഗോപാലകൃഷ്ണൻ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോൺ വി. എം,യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ റോഷി,പി. ഡി ബാബു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles