കോട്ടയം: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 28 തിങ്കളാഴ്ച കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും. ഏപ്രിൽ 4 തിങ്കളാഴ്ച്ച എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും കുംഭകുടഘോഷയാത്രയോടുകൂടി ഉച്ചയ്ക്ക് 2.30 ന് കൊടിയിറങ്ങും.
ക്ഷേത്രത്തിൽ ഏപ്രിൽ മൂന്നിന് അശ്വതി വിളക്കും, ഏപ്രിൽ നാലിന് മീനഭരണിയും നടക്കും. ഈ രണ്ട് ദിവസങ്ങളിലും ക്ഷേത്രത്തിൽ മഹാപ്രസാദമൂട്ട് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച രാത്രി 7.30-ന് കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എട്ട് ദിവസം നീണ്ടു നിൽക്കുന്ന കലാപരിപടികളുടെ ഉത്ഘാടനം നിർവ്വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ഉപദേശകസമിതി പ്രസിഡന്റ് വി പി മുകേഷ് അദ്ധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.പി സന്തോഷ് കുമാർ, സി.എൻ സത്യനേശൻ, സി.എൻ സുബാഷ് തുടങ്ങിയവർ ആശംസകൾ അറിയിക്കും.
കൺവൻഷൻ പന്തലിൽ ഉത്സവ ദിവസങ്ങളിൽ വയലിൻ കച്ചേരി, സംഗീതക്കച്ചേരി, ഗാനാമൃതം, കഥകളി, നാടകം, ഭജന, കരോക്കെ ഗാനമേള, നാടൻപാട്ടും ദൃശ്യാവിഷക്കാരവും, ചാക്യാർക്കൂത്ത്, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് വി പി മുകേഷ്, വൈ. പ്രസിഡന്റ് എൻ.കെ വിനോദ്, സെക്രട്ടറി പി.കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.