കൂട്ടിക്കൽ : വെംബ്ലി ഗ്രീൻ വില്ലേജിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപന ഉദ്ഘാടന ചടങ്ങിൻ്റെ പ്രചരണാർത്ഥം പ്രവേശന കവാടത്തിൽ കമാനം സ്ഥാപിച്ചു. കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിൽ സ്വാഗത സംഗം ചെയർമാൻ കെ.എൽ. ദാനിയേലിൻ്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് അഡ്വ.ശുപേഷ് സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് മുഖ്യ പ്രഭാഷണം നടത്തി.
ഉബൈദുള്ള അസ്ഹരി, ഈപ്പൻ മാത്യു, പി.ജെ. വർഗീസ്, അഡ്വ വി.ജെ സുരേഷ് കുമാർ, സ്വർണ്ണലത അപ്പുകുട്ടൻ, ജിജോകാരയ്ക്കാട്ട്, നൗഷാദ് വെംബ്ലി, അയ്യൂബ് ഖാൻ കട്ടുപ്ലാക്കൽ, അബ്ദു ആലസം പാട്ടിൽ, നവാസ് പുളിക്കൽ, പരീത്ഖാൻ കറുത്തോരുവീട്, പി.എ. നാസർ, പി.കെ. രാജു, സഫ് വാൻ അൽ അദനി, സൽമാൻ അസ്ഹരി, പി.കെ. അൻവർ ദീൻ, പീ എം. ഹനീഫ, ഒ.എം. നിസാം വിവിധ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിവിൽ സർവീസ് കോച്ചിങ് സെൻ്റർ, വിദേശ ഭാഷ പഠന കേന്ദ്രം, പി.എസ്.സി കോച്ചിങ് സെൻ്റർ അടക്കം വിവിധ പ്രൊജക്ടുകളാണ് ഗ്രീൻ വില്ലേജിൽ തുടക്കം കുറിക്കുന്നത്. സമുച്ചയ ശിലാസ്ഥാപനം ജൂലായ് 7 ന് വൈകിട്ട് 4.30 ന് പാണക്കാട് സയ്യദ് മുനവ്വർ അലി ശിഹാബ് തങ്ങളും ഉദ്ഘാടന കർമ്മം മന്ത്രി റോഷി അഗസ്റ്റിനും നിർവ്വഹിക്കും.