വിരാട് കോഹ്ലി ട്വൻ്റി 20യിൽ നിന്നും വിരമിക്കുന്നു : ഇത് തന്റെ അവസാന ട്വൻ്റി 20 മത്സരം ആകുമെന്ന് പ്രഖ്യാപനം

ബാർബഡോസ് : ലോകകപ്പ് ട്വൻ്റി 20 ഫൈനലിൽ മിന്നും പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിൽ എത്തിച്ചശേഷം നിർണായക പ്രഖ്യാപനം നടത്തി വിരാട് കോഹ്ലി. ലോകകപ്പ് ഫൈനൽ തന്റെ അവസാന ട്വന്റി 20 മത്സരം ആയിരിക്കുമെന്ന പ്രഖ്യാപനമാണ് വിരാട് കോഹ്ലി നടത്തിയത്. ഫൈനലിൽ ഇന്ത്യയ്ക്കുവേണ്ടി നിർണായകമായ 76 റൺ നേടിയ ശേഷമായിരുന്നു വിരാട് കോഹ്ലിയുടെ പ്രഖ്യാപനം. താൻ ട്വൻറി 20 മത്സരത്തിൽ നിന്നും വിരമിക്കുകയാണെന്ന് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ ശേഷമാണ് കോഹ്ലി പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നും ഫോം തുടർന്ന കോഹ്ലി, ലോകകപ്പിൽ ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും പരാജയമായിരുന്നു. ഇതിന് സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം അതി രൂക്ഷമായ വിമർശനങ്ങളാണ് കോഹ്ലിക്ക് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം താൻ ട്വൻ്റി 20യിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയത്. ഫൈനലിൽ തന്റെ വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ ശേഷമാണ് കോഹ്ലി വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

Advertisements

Hot Topics

Related Articles