ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ ഒടിടിയില്‍ കാണാൻ സാധിക്കുക ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരിക്കും.

Advertisements

മാസായി രജനികാന്ത് എത്തിയിരിക്കുന്ന ഒരു ചിത്രമാണ് വേട്ടയ്യൻ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫഹദും നിര്‍ണായക കഥാപാത്രമായി രജനികാന്ത് ചിത്രത്തില്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തിയിരിക്കുന്നത്. വില്ലൻ വേഷത്തിലാണ് മലയാളി താരം സാബുമോൻ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് ആർ കതിർ. 

രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Hot Topics

Related Articles