പ്രശസ്‌ത സാഹിത്യകാരി പി വത്സല അന്തരിച്ചു ; വിട പറയുന്നത് മലയാള സാഹിത്യരംഗത്ത് ഗംഭീര പ്രതിധ്വനിയുണ്ടാക്കിയ പ്രിയ എഴുത്തുകാരി

കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരി പി.വത്സല അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് കോഴിക്കോട് മുക്കത്തായിരുന്നു അന്ത്യം. 85 വയസായിരുന്നു. തന്റെ നോവലായ നെല്ലിലൂടെ ആദിവാസി ജീവിതങ്ങളെ പ്രമേയമാക്കി മലയാള സാഹിത്യരംഗത്ത് ഗംഭീര പ്രതിധ്വനിയുണ്ടാക്കിയ പ്രിയ സാഹിത്യകാരിയാണ് ചൊവ്വാഴ്‌ച രാത്രിയോടെ വിടവാങ്ങിയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2021ല്‍ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മുക്കത്ത് കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

Advertisements

ഇരുപത് നോവലുകള്‍,300ഓളം ചെറുകഥകള്‍, ബാലസാഹിത്യകൃതികള്‍, യാത്രാവിവരണം, ജീവചരിത്രം എന്നിങ്ങനെ സാഹിത്യരചനയിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. തകര്‍ച്ച,ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍,ഗൗതമൻ,മരച്ചോട്ടിലെ വെയില്‍ചീളുകള്‍,മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍,വേറിട്ടൊരു അമേരിക്ക,അശോകനും അയാളും,വത്സലയുടെ സ്ത്രീകള്‍,മൈഥിലിയുടെ മകള്‍,പേമ്ബി,ആദി ജലം,കൂമൻ കൊല്ലി,വിലാപം,നിഴലുറങ്ങുന്ന വഴികള്‍,വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍,പോക്കുവെയില്‍ പൊൻവെയില്‍, എരണ്ടകള്‍ എന്നിവ പ്രധാന കൃതികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെല്ല് എസ്.എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് പിന്നീട് സിനിമയാക്കി. സി.വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങളും നേടി. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷയായും പി.വത്സല പ്രവര്‍ത്തിച്ചിട്ടുണ്ട്. 1938 ഏപ്രില്‍ നാലിന് കോഴിക്കോട് ജനിച്ച വത്സല1993ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.

Hot Topics

Related Articles